രാജ്യപുരസ്കാര്‍ നിറവില്‍ മദര്‍ അലക്സിയ വിദ്യാര്‍ഥികള്‍
1436927
Thursday, July 18, 2024 2:27 AM IST
ചായ്യോത്ത്: മദര്‍ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴു വിദ്യാര്‍ഥികള്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാര്‍ നിറവില്‍.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. മൃദുല്‍ എസ്.മോഹന്‍, ജോയല്‍ ജോസ് ഷാജി, എച്ച്.എസ്.ആയുഷ് ദാസ്, എസ്.ദത്യന്, അനാമിക മറിയ റോയ്, ജെ.ഋഷിക ബാബു, കെ.തേജാലക്ഷ്മി എന്നിവരാണ് രാജ്യപുരസ്കാര്‍ നേടിയ വിദ്യാര്‍ഥികള്‍. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദിവ്യ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു.