ജില്ലാ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
1436526
Tuesday, July 16, 2024 1:48 AM IST
തൃക്കരിപ്പൂർ: അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ജില്ലാ ചാമ്പ്യൻഷിപ്പ് 20 മുതൽ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ അംഗ ക്ലബുകൾ,
അക്കാദമികൾ എന്നിവർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി 18നു മുമ്പ് ബന്ധപ്പെടണം. സബ്ജൂണിയർ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ
2012 ജനുവരി ഒന്നിനും 2013 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാകണം. ജൂണിയർ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ 2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാകണം. എലൈറ്റ് യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാകണം.