മെഡിക്കൽ ക്യാമ്പ് നടത്തി
1395677
Monday, February 26, 2024 1:39 AM IST
പനത്തടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പട്ടികവർഗ സ്കൂളുകൾ, ഊരുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള മെഗാ മെഡിക്കൽ ക്യാമ്പുകളിൽ ജില്ലയിലെ ആദ്യത്തെ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് കാഞ്ഞങ്ങാട് ഐഎംഎയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
പനത്തടി പഞ്ചായത്തിലെ ഓട്ടമലയിലെ ആറോളം ഊരുകളെ കേന്ദ്രീകരിച്ചുള്ള സ്പെഷാലിറ്റി ക്യാമ്പ് ഓട്ടമല ചാമുണ്ടിക്കുന്ന് സ്കൂളിൽ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത്, കെജിഎംഒഎ കാസർഗോഡ്, കേരള ഫോറസ്ററ് ഡിപ്പാർട്മെന്റ്, കേരള ആരോഗ്യവകുപ്പ്, കാസർഗോഡ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജികൽ സൊസൈറ്റി, ട്രൈബൽ വെൽഫയർ വകുപ്പ് എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ സ്നേഹഹസ്തം എന്ന പേരിൽ മെഡിക്കൽ ക്യാന്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐഎംഎ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. വി. സുരേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജിത്ത് എന്നിവർ മുഖ്യാതിഥിയായി. ഐഎംഎ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ബി. നാരായണൻ നായ്ക്, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ. സന്തോഷ്, കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. മനോജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസൻ, വാർഡ് മെംബർ കെ.എസ്. പ്രീതി, അഡീഷണൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ മധുസൂദനൻ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, പാണത്തൂർ, മെഡിക്കൽ ഓഫീസർ ഡോ. ശബാന ബഷീർ എന്നിവർ പ്രസംഗിച്ചു.