ഇൻഡസ് ടവേഴ്സ് കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് നൽകി
1283150
Saturday, April 1, 2023 1:17 AM IST
കാസർഗോഡ്: ഇൻഡസ് ടവേഴ്സ് ലിമിറ്റഡിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് നൽകി. കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാൽ ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു. ഇൻഡസ് ടവേഴ്സിന്റെ നിർവഹണ പങ്കാളിയായ ഇംപാക്ട് ഗുരു ഫൗണ്ടേഷൻ വഴിയാണ് സിഎസ്ആർ സംരംഭം നടപ്പാക്കിയിരിക്കുന്നത്. ഇൻഡസ് ടവേഴ്സ് കേരള സർക്കിൾ സിഇഒ നിസാർ മുഹമ്മദ് പങ്കെടുത്തു.