സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് വീണു
1226255
Friday, September 30, 2022 12:58 AM IST
കാസര്‍ഗോഡ്: പെരുമ്പളക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് വീണു. ബെദിര പിടിഎംഎ യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. സ്ഥിരം ബസിന് പകരം ഏര്‍പ്പാടാക്കിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പോലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.