ഫു​ട്പാ​ത്തി​ലെ പൊട്ടിയ സ്ലാ​ബി​ൽ വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്
Sunday, May 5, 2024 1:42 PM IST
ത​ല​ശേ​രി: പു​തി​യ ബ​സ്‌സ്റ്റാ​ൻഡിലേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ലെ പൊട്ടിയ സ്ലാ​ബി​ൽ വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് ഗു​ര​ത​ര​മാ​യ പ​രി​ക്കേ​റ്റു. നാ​ര​ങ്ങാ​പ്പു​റ​ത്ത് ഓ​വുചാ​ലി​നു മു​ക​ളി​ലു​ള്ള പൊ​ട്ടി​യ സ്ലാ​ബ് കെ​ണി​യി​ൽ വീ​ണ് വ​യോ​ധി​ക​യു​ടെ കാ​ൽ​പാ​ദ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 3.45 ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​ത്തോ​ടൊ​ത്ത് ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്ത്രീ ​അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഫു​ട്പാ​ത്തി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്.

സ്ലാ​ബി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള സി​മ​ന്‍റ് ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്ന് വീ​ണ​തി​നാ​ൽ ക​മ്പി​ക​ൾ പു​റ​ത്ത് കാ​ണാം. വ​ഴി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ശ്ര​ദ്ധ തെ​റ്റി​യാ​ൽ ന​ടുപി​ള​ർ​ന്ന വി​ട​വി​ൽ കാ​ൽ അ​ക​പ്പെ​ടും.

നേ​ര​ത്തെ ഒ​ട്ടേ​റെ പേ​ർ​ക്ക് ഇ​വി​ട​ത്തെ സ്ലാ​ബ് കെ​ണി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ ഇ​വി​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ച്ചി​രു​ന്നു. ഇ​തും ഉ​പ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പു​തി​യ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന​ത്.