യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റി​നെ വ​ധി​ക്കാ​ന്‍ ശ്ര​മം: അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Friday, May 3, 2024 1:46 AM IST
പ​യ്യ​ന്നൂ​ര്‍: യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ച വി​രോ​ധ​ത്തി​ല്‍ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ കേ​സ്. മാ​ടാ​യി കോ-​ഓ​പ്. കോ​ള​ജ് അ​ധ്യാ​പ​ക​നും കെ​പി​സി​ടി​എ നേ​താ​വു​മാ​യ കോ​റോം മ​ണി​യ​റ​യി​ലെ പി.​ര​ജി​ത്കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ടി. സു​രേ​ഷ്, ടി.​വി.​അ​ജ​യ​ന്‍, മ​ഹേ​ഷ് ഇ​രു​ട്ട​ന്‍, വി.​വി.​സു​രേ​ഷ്, ടി.​വി.​പ്ര​ണ​വ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മ​ണി​യ​റ​യി​ലെ 55-ാം ബൂ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ര​ജി​ത്കു​മാ​ര്‍ പൂ​മാ​ല​ക്കാ​വി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര​ക്കി​ട​യി​ല്‍ മ​ണി​യ​റ എ​ത്തി​യ​പ്പോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കൊ​ല്ലെ​ടാ എ​ന്ന് പ​റ​ഞ്ഞ് ഇ​രു​മ്പു​വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

യു​ഡി​എ​ഫി​ന്‍റെ ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ര​ജി​ത് കു​മാ​ർ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ജി​ത്തി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി എ.​പി.​നാ​രാ​യ​ണ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ര​ജി​ത്കു​മാ​റി​നെ കെ​പി​സി​ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പ്രേ​മ​ച​ന്ദ്ര​ന്‍ കീ​ഴോ​ത്ത്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷി​നോ പി.​ജോ​സ്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ബി തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് കെ​പി​സി​ടി​എ മേ​ഖ​ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.