പ​ഠ​ന മി​ക​വി​ൽ, ഒ​രു ആ​കാ​ശയാ​ത്ര
Friday, May 3, 2024 1:46 AM IST
കി​ളി​യ​ന്ത​റ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ന​ല്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി ന​ട​പ്പി​ലാ​ക്കി​യ പൊ​തു വി​ജ്ഞാ​ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ മാ​സ്റ്റ​ർ മൈ​ൻ​ഡ് 2K23 പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ 12 കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ വി​മാ​ന യാ​ത്ര ഏ​ർ​പ്പെ​ടു​ത്തി കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ.

ആ​റു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് കോ​ർ​പ​റേ​റ്റ് ത​ല​ത്തി​ൽ ജ​നു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ പൊ​തുവി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ ആ​ദ്യ12 റാ​ങ്കും സ്കൂ​ൾ നേ​ടി​യി​രു​ന്നു. ത​ല​ശേ​രി കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി ത​ല​ത്തി​ൽ ഒ​രു സ്കൂ​ൾ നേ​ടു​ന്ന ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

റാ​ങ്ക് ജേ​താ​ക്ക​ള​യ അ​ഭി​ന​വ് ബോ​സ്, ഏ​ബ​ൽ ജോ ​തോ​മ​സ്, ബ്രേ​വി​യ സൂ​സ​ൻ സാ​ബു, എ​ഡ്‌​വി​ൻ ജി​യോ സാ​ജ​ൻ, അ​ന​ന്യ സി ​പ്ര​സാ​ദ്, ആ​ൻ തെ​രേ​സ തോ​മ​സ്, പ്ര​ണ​വ്, അ​നി​റ്റ തെ​രേ​സ കു​ര്യ​ൻ, എ​ൻ. ഗാ​ൽ​ഡി​ൻ, ദൃ​ശ്യ പ്ര​ദീ​പ്, കെ. ​ശ്യാ​മ പ്രി​യ​ദാ​സ്, ശ്രേ​യ പ്ര​ദീ​പ് എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് സ്കൂ​ൾ അ​പൂ​ർ​വ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

ക​ണ്ണൂ​രി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ വി​മാ​ന​യാ​ത്ര. വി​മാ​ന യാ​ത്ര കൂ​ടാ​തെ മെ​ട്രോ റെ​യി​ൽ, വാ​ട്ട​ർ മെ​ട്രോ യാ​ത്ര​യും കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് ന​വ അ​നു​ഭ​വ​മാ​യി​രു​ന്നു. മാ​സ്റ്റ​ർ മൈ​ൻ​ഡ് പൊ​തു​വി​ജ്ഞാ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പ​രി​ശീ​ല​ക​ൻ പി. ​റോ​ബി​ൻ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ ജോ​ജി ജോ​ർ​ജ്, ടി.​എം. ശ്രീ​ജ എ​ന്നി​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്കി.