വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ മ​ധ്യ​വ​യ​സ്ക വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, May 5, 2024 1:43 PM IST
നീ​ലേ​ശ്വ​രം: മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ടും സ്ഥ​ല​വും വി​ല്പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​യെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​യ ഗു​രു​പു​ര​ത്തെ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി(58) യെ​യാ​ണ് ചാ​ള​ക്ക​ട​വ് ഉ​ണ്യം​വെ​ളി​ച്ച​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ ഒ​റ്റ​യ്ക്ക് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ആ​ധാ​ർ കാ​ർ​ഡും മ​റ്റു വി​വ​ര​ങ്ങ​ളും അ​ടു​ത്ത ദി​വ​സം കൊ​ണ്ടു​വ​രാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രെ പു​റ​ത്തു കാ​ണാ​തി​രി​ക്കു​ക​യും മു​റി​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം പ​ര​ക്കു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ർ മു​റി തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നാ​ലു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​സേ​ര​യി​ൽ ഇ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഇ​രി​യ ഗു​രു​പു​രം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ആ​റു മാ​സം മു​മ്പ് വീ​ടും സ്ഥ​ല​വും വി​റ്റ​താ​ണെ​ന്നും മ​ക്ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​ണെ​ന്നു​മാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നു​ള്ള വി​വ​രം. ഭ​ർ​ത്താ​വ് ഒ​രു മ​ക​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഹേ​മ​കു​മാ​ർ, ഹേ​മേ​ഷ്, ഹേ​മ​ല​ത എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.