ആ​റ​ളം ഫാ​മി​ൽ ആ​ന തു​ര​ത്തൽ അ​ടു​ത്തഘ​ട്ടം നാ​ളെ മു​ത​ൽ
Sunday, May 5, 2024 1:42 PM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ നി​ന്നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ വീ​ണ്ടും നാ​ളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ആ​ന​ക​ളെ കൂ​ടി തു​ര​ത്തി വ​ന​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഫാ​മി​നു​ള്ളി​ൽ യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​തി​ൽ പ്രതിഷേധം ശ​ക്ത​മാ​യ​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ആ​ന​ക​ളെ തു​ര​ത്താ​ൻ ഉ​ന്ന​തത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നമാ​യ​ത്.

ഫാ​മി​ലെ കൃ​ഷിയിട​ത്തി​ൽ 20 ഓ​ളം ആ​ന​ക​ൾ കൂ​ടി അ​വ​ശേ​ഷി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ട് ത​ക​ർ​ത്തി​രു​ന്നു.