ഉ​ഷ്ണ​ത​രം​ഗ ഭീ​ഷ​ണി: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന
Sunday, May 5, 2024 1:42 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ ഭീ​ഷ​ണി നി​ലനി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട നി​ര്‍​മാ​ണം, റോ​ഡ് നി​ര്‍​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്. 30 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​യി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ പ​ക​ല്‍ 12 മു​ത​ല്‍ ഉ​ച്ച തി​രി​ഞ്ഞ് മൂ​ന്ന് വ​രെ ജോ​ലി ചെ​യ്യു​ന്ന​താ​ണ് നി​ര്‍​ത്തി വ​യ്പ്പി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ന്ന ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട്ട ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മം തെ​റ്റി​ച്ച് ജോ​ലി ചെ​യ്യി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മ​യ ക്ര​മം പാ​ലി​ക്കു​വാ​ന്‍ അ​വ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേശം ന​ല്കി. നി​ല​വി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെയു​യാ​ണ് ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​സി​നി, ഡെ​പ്യൂ​ട്ടി ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ സി.​ വി​നോ​ദ് കു​മാ​ര്‍, അ​സി.​ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് ഒ​ന്ന് വി. ​ദി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മൂ​ന്ന് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. മേ​യ് 15 വ​രെ പ​രി​ശോ​ധ​ന തു​ട​രും. നി​യ​മം ലം​ഘി​ച്ച് തൊ​ഴി​ല്‍ ചെ​യ്യി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.