ചെ​ങ്ക​ൽ ക്വാ​റി​യി​ൽ ജോ​ലിക്കിടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, May 2, 2024 10:13 PM IST
മ​ട്ട​ന്നൂ​ർ: ചെ​ങ്ക​ൽ ക്വാ​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ട്ട​ന്നൂ​ർ കൊ​ടോ​ളി​പ്രം ആ​മേ​രി​യി​ലെ ആ​ന​ന്ദ് നി​വാ​സി​ൽ സി. ​ബാ​ബു (54) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വെ​ള്ളി​യാം​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ബാ​ബു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നു ചാ​ലോ​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്ര​ഥ​മ​ശു​ശൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​ർ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

സൂ​ര്യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ഞ്ജ​ന, അ​നു​ജ. മ​രു​മ​ക​ൻ: വി​നീ​ത് (കി​ളി​യ​ങ്ങാ​ട്).