ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഒ.​വി. നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു
Thursday, May 2, 2024 10:13 PM IST
പ​ഴ‍​യ​ങ്ങാ​ടി: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ഒ.​വി. നാ​രാ​യ​ണ​ൻ (85) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം, മാ​ടാ​യി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി,അ​വി​ഭ​ക്ത മാ​ടാ​യി ഏ​രി​യാ സെ​ക്ര​ട്ട​റി, ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ക്ലേ​സ് ആ​ൻ​ഡ് സി​റാ​മി​ക്സ് ചെ​യ​ർ​മാ​ൻ, ക​ണ്ണൂ​ർ സ്പി​ന്നിം​ഗ് മി​ൽ ചെ​യ​ർ​മാ​ൻ, കെ​ൽ​ട്രോ​ൺ ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ കൈ​പ്പാ​ട് ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്നു.

2021 വ​രെ സി​പിഎം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്നും ഒ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മാ​ടാ​യി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യും ക​ർ​ഷക സം​ഘം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മാ​ടാ​യി ബാ​ങ്ക് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ. പി.​എം. ലീ​ല (റി​ട്ട. അ​ധ്യാ​പി​ക മു​ത്തേ​ട​ത്ത് എ​ച്ച്എ​സ് ത​ളി​പ്പ​റ​മ്പ്) മ​ക്ക​ൾ: മ​ധു (ദി​നേ​ശ് ഐ​ടി, ക​ണ്ണൂ​ർ) മ​ഞ്ജു​ള , മ​ല്ലി​ക. മ​രു​മ​ക്ക​ൾ: ബ്രി​ഗേ​ഡി​യ​ർ ടി.​വി. പ്ര​ദീ​പ് കു​മാ​ർ, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (മും​ബൈ) സീ​ന(​ക​ണ്ണ​പു​രം). സ​ഹോ​ദ​രി: ഒ.​വി. ദേ​വി.

‌ ഇ​ന്ന​ലെ രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യി എ​രി​പു​ര​ത്തെ സി​പി​എ​മ്മി​ന്‍റെ മാ​ടാ​യി​ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം എ​രി​പു​ര​ത്തെ ഓ​ഫീ​സി​ലും ഏ​ഴോം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് ഏ​ഴോ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഏ​ഴോം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന​ലെ ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഏ​ഴോം പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. സം​സ്കാ​ര​ത്തി​ന് ശേ​ഷം ഏ​ഴോം പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​വും ചേ​ർ​ന്നു.