ഹോട്ടലുകൾ രാത്രി 11 വരെ തുറക്കാൻ അനുവദിക്കണമെന്ന്
1546827
Wednesday, April 30, 2025 6:13 AM IST
ഊട്ടി: സമ്മർ സീസണ് പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകൾ രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി തേടി ഉടമകൾ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകി. ഹോട്ടലുകൾ രാത്രി 10നുശേഷം പ്രവർത്തിക്കാൻ പോലീസ് അനുവദിക്കുന്നില്ല.
ഇത് സഞ്ചാരികൾക്കടക്കം പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹോട്ടൽ ഉടമകൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.