കാലാവസ്ഥയ്ക്കു യോജിച്ച കൃഷിരീതികൾ വികസിപ്പിക്കണം: ബൈജു എൻ. കുറുപ്പ്
1536407
Tuesday, March 25, 2025 8:36 AM IST
മാനന്തവാടി: കാലാവസ്ഥയ്ക്കു യോജിച്ച കൃഷിരീതികൾ വികസിപ്പിക്കണമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുനെല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി നീരുറവ സംരക്ഷണ സമിതിയും സംയുക്തമായി മുള്ളൻകൊല്ലി നബാർഡ് നീർത്തട പദ്ധതി പ്രദേശത്ത് ആരംഭിച്ച അഗ്രോ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല വർധിച്ച രീതിയിൽ കാലാവസ്ഥാവ്യതിയാനം അഭിമുഖികരിക്കുകയാണ്. നിർമിതബുദ്ധി കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തണം. കാർഷിക യന്ത്രവത്കരണവും ചെറുകിട ജലസേചനവും പ്രയോജനപ്പെടുത്തണം. മുള്ളൻകൊല്ലി നബാർഡ് നീരുറവ സംരക്ഷണ പദ്ധതി മാതൃകാപരമാണെന്നും നബാർഡ് ചീഫ് ജനറൽ മാനേജർ പറഞ്ഞു.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ്, കോഴിക്കോട് ജില്ലാ മാനേജർ വി. രാകേഷ്, തിരുനെല്ലി പ്രഞ്ചായത്ത് അംഗം കെ. സിജിത്ത്, സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, നീർത്തട കമ്മിറ്റി ചെയർമാൻ പി.ആർ. സുനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ രാജേഷ് കൃഷ്ണ, എ.പി. പ്രഭാകരൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ദീപു ജോസഫ് എന്നിവർ പ്രസംഗിച്ചു.