ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക; ഇന്നുകൂടി സമ്മതപത്രം നൽകാം
1536083
Monday, March 24, 2025 6:07 AM IST
കൽപ്പറ്റ: പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇന്നുകൂടി സമ്മതപത്രം നൽകാം. ടൗണ്‍ഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നൽകിയത്. 107 പേർ വീടിനായും 15 പേർ സാന്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. രണ്ടാംഘട്ട 2എ, 2ബി പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് നാളെ മുതൽ ടൗണ്‍ഷിപ്പിലേക്കും സാന്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം.
രണ്ടാംഘട്ട 2എ, 2ബി പട്ടികയിലുൾപ്പെട്ട 160 ഗുണഭോക്താക്കൾക്ക് വില്ലേജ് ഓഫീസർ മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോറം നൽകി തുടങ്ങിയതായും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിൽ വീട് വേണോ, സാന്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.