വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും
1536079
Monday, March 24, 2025 6:07 AM IST
പുൽപ്പള്ളി: ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യുന്ന ആശവർക്കർമാർക്ക് ഐക്യദാർഡ്യംഅർപ്പിച്ച് മഹിളാ കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയ വേണു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ എൻ.യു. ഉലഹാന്നാൻ, ബീന ജോസ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയങ്കാവിൽ,
പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാൻസി ജോസഫ്, കെ.ഡി. ചന്ദ്രൻ, ഷീബ സജി, ഉഷ, കുഞ്ഞുമോൾ, അന്നകുട്ടി, സുജാത, റെസിയ, ലൈല, മധുമതി എന്നിവർ പ്രസംഗിച്ചു.