ഇ.എ. ശങ്കരൻ ആദിവാസി കോണ്ഗ്രസ് ദേശീയ കോ ഓർഡിനേറ്ററായി തുടരും
1535699
Sunday, March 23, 2025 6:15 AM IST
പുൽപ്പള്ളി: ആദിവാസി കോണ്ഗ്രസ് ദേശീയ കോഓർഡിനേറ്ററായി ഇ.എ. ശങ്കരനെ വീണ്ടും തെരഞ്ഞെടുത്തു.
സംഘടനയുടെ ആറ് ദേശീയ കോഓർഡിനേറ്റർമാരിൽ കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയാണ് പുൽപ്പള്ളി പാക്കം സ്വദേശിയായ ശങ്കരൻ.
കേരളത്തിനു പുറമേ കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയും ശങ്കരന് നൽകിയിട്ടുണ്ട്. 2023 മുതൽ ആദിവാസി കോണ്ഗ്രസ് ദേശീയ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം.