കുടിവെള്ള പദ്ധതി നോക്കുകുത്തിയായി
1535422
Saturday, March 22, 2025 6:15 AM IST
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ എരുമാട് ഒണിമൂല കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. കിണർ നിർമാണം പന്പ്, പൈപ്പ് സെറ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പദ്ധതി പ്രയോജനപ്പെടാത്തതിനു കാരണം.
ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയന്റേതാണ് കുടിവെള്ള പദ്ധതി. വൈദ്യുതി ബന്ധം എത്രയും വേഗം ലഭ്യമാക്കി കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.