സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസ്
1515548
Wednesday, February 19, 2025 4:58 AM IST
മാനന്തവാടി: സോഷ്യൽ ഫോറസ്ട്രി ബ്ലോക്ക് ഹരിതസമിതി മഞ്ചാടിക്കൂട്ടം എന്ന പേരിൽ സ്കൂൾ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങൾ, വനം-പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര കൃഷി എന്നീ വിഷയങ്ങളിലാണ് ക്ലാസ്. ഓരോ മാസവും ബ്ലോക്കിലെ ഒരു വിദ്യാലയത്തിലെ കുട്ടികൾക്കാണ് ക്ലാസ് നൽകുക. ഓരോ ക്ലാസിനുശേഷവും കുട്ടികൾക്ക് പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും വിത്തും തൈയും നൽകും. ഏറ്റവും നല്ല രീതിയിൽ കൃഷി നടത്തുന്ന വിദ്യാലയത്തിനു സമ്മാനം നൽകും.
വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യുപി സ്കൂലെ കുട്ടികൾക്ക് നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ ഗിപ്സ് ഹാളിൽ സംഘടിപ്പിച്ച ക്ലാസ് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
നോർത്തേണ്‍ സർക്കിൾ സിസിഎഫ് ആർ. കീർത്തി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി, ഡിഎഫ്ഒ മാർട്ടിൻ ലോവൽ, എസിഎഫ് എം.ടി. ഹരിലാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനിൽകുമാർ, ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു. പി.ജെ. മാനുവൽ, ഒ.വി. ജോണ്സണ് എന്നിവർ ക്ലാസെടുത്തു.