ജനകീയാസൂത്രണ പദ്ധതി: ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്ക് നിർണായകമെന്ന് മന്ത്രി ഒ.ആർ. കേളു
1515385
Tuesday, February 18, 2025 4:17 AM IST
മാനന്തവാടി: അടിസ്ഥാന പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക് പഞ്ചായത്തുകൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ റോഡ് നിർമാണം, ഭവന പദ്ധതി നിർവഹണം, പഞ്ചായത്തുകളുടെ വികസന പ്രവർത്തന ഏകീകരണം തുടങ്ങിയവയിൽ ബ്ലോക്ക് പഞ്ചായത്തുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലക്യഷ്ണൻ(തിരുനെല്ലി), അംബിക ഷാജി(തൊണ്ടർനാട്), അഹമ്മദ്കുട്ടി ബ്രാൻ(എടവക), സുധി രാധാക്യഷ്ണൻ(വെള്ളമുണ്ട), എൽസി ജോയി(തവിഞ്ഞാൽ), ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നവീകരണം പൂർത്തിയാക്കിയത്.