പഠന, കായിക, മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
1515377
Tuesday, February 18, 2025 4:16 AM IST
വൈത്തിരി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതികളിലുള്ളവർക്ക് പഠന, കായിക, മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സുഗന്ധഗിരി വൃന്ദാവൻ ഗവ.യുപി സ്കൂളിൽ ഉദ്ഘാടനം പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈഎസ്പി (ഇൻചാർജ്) കെ.കെ. അബ്ദുൾ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, വൃന്ദാവൻ ജിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.കെ. രുക്മിണി, ബാലസാഹിത്യകാരി സുമ പള്ളിപ്പുറം, സബ് ഇൻസ്പെക്ടർ വിമൽ ഷാജി, എസ്ഐ കെ.ടി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനമൈത്രി അസി.നോഡൽ ഓഫീസർ കെ.എം. ശശിധരൻ സ്വാഗതവും വൈത്തിരി എസ്ഐ സന്തോഷ്മോൻ നന്ദിയും പറഞ്ഞു. കോഴിക്കോട് റൂറൽ പോലീസ് നിർമിച്ച ’കാടകം’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.