ഫുട്ബോൾ ടൂർണമെന്റ്: ഫോർ എൻസി ഇരുളം ജേതാക്കൾ
1515054
Monday, February 17, 2025 5:24 AM IST
കാരക്കുനി: കാസ്പോ ക്ലബ് പാലമുക്ക് ടർഫിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഫോർ എൻസി ഇരുളം ചാന്പ്യൻമാരായി. പീച്ചംകോട് ടൗണ്‍ ടീമിനാണ് രണ്ടാം സ്ഥാനം. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. അബ്ദുൾ സലാം, കെ.പി. കുഞ്ഞമ്മദ്, ലിയാഖത്ത് ബാരിക്കൽ എന്നിവർ പ്രസംഗിച്ചു. ക്ലബ് കണ്‍വീനർ ടി. ഫസൽ സ്വാഗതവും സെക്രട്ടറി നുഫൈൽ ബാരിക്കൽ നന്ദിയും പറഞ്ഞു. റഹീം മരുന്നൻ, ബാസിത് ബാരിക്കൽ, അക്ബർ മൂടന്പത്ത്, പൂവൻ സിദ്ദിഖ്, ഷുഹൈബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.