സീഡ് തട്ടിപ്പ്: അക്ഷയ കേന്ദ്രം അടപ്പിച്ചു
1511998
Friday, February 7, 2025 5:23 AM IST
സുൽത്താൻ ബത്തേരി: സീഡ് സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അക്ഷയ കേന്ദ്രം തട്ടിപ്പിനിരയായവർ ചേർന്ന് അടപ്പിച്ചു.
ബത്തേരി മാനിക്കുനിയിലുള്ള അക്ഷയ കേന്ദ്രമാണ് ഇന്നലെ ജനങ്ങൾ അടപ്പിച്ചത്. ഈ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് പണമിടപാടുകൾ നടത്തിവന്നിരുന്നത്.
തട്ടിപ്പിനിരയായ നൂറ് കണക്കിന് ആളുകളാണ് ഇന്നലെ രാവിലെതന്നെ മാനിക്കുനി അക്ഷയ കേന്ദ്രത്തിലെത്തിയത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ അനന്തു കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തതോടെ അക്ഷയ കേന്ദ്രം നടത്തിപ്പുകാരനും ഒളിവിലാണ്.