പ്രിയങ്ക ഗാന്ധി ചരിത്രഭൂരിപക്ഷം നേടും: കെ.എൽ. പൗലോസ്
1466112
Sunday, November 3, 2024 5:58 AM IST
പുൽപ്പള്ളി: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്രഭൂരിപക്ഷം നേടുമെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്.
മുള്ളൻകൊല്ലി പഞ്ചായത്ത് യുഡിഎഫ് കുടുംബസംഗമം സുരഭിക്കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കും നിലപാടുകൾക്കും എതിരായ വിധിയെഴുത്താണ് ഉപ തെരഞ്ഞെടുപ്പിൽ വോട്ടർമാർ നടത്തുകയെന്ന് പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റുമായ പൗലോസ് പറഞ്ഞു. മാത്യു ഉണ്ണ്യാപ്പള്ളി അധ്യക്ഷത വഹിച്ചു.