ഓർമപ്പെരുന്നാൾ ആഘോഷിച്ചു
1466110
Sunday, November 3, 2024 5:56 AM IST
പയ്യന്പള്ളി: ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കൊടിയേറ്റ്. സന്ധ്യാപ്രാർഥനയ്ക്കിടെ ഫാ. ജസ്റ്റിൻ ആന്റണി തേഞ്ഞിപ്പാലം പെരുന്നാൾ സന്ദേശം നൽകി. പരിശുദ്ധന്റെ നാമത്തിൽ കുറുക്കൻമൂലയിലുള്ള കുരിശടിയിലേക്ക് പ്രദക്ഷിണം നടന്നു.
ഇന്നലെ രാവിലെ വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ ഫാ. ബാബു തോമസ് അരത്തമാമൂട്ടിൽ, ഫാ. ജസ്റ്റിൻ ആന്റണി തേഞ്ഞിപ്പാലം, ഫാ. ജിനു ജോണ്‍ നടയത്തുംകര എന്നിവർ കാർമികരായി.
വചന പ്രഘോഷണം, പ്രദക്ഷിണം, ആശീർവാദം, നേർച്ചഭക്ഷണം എന്നിവ നടന്നു. വികാരി ഫാ. ജോർജ് തോമസ് പാട്ടുപാള, ട്രസ്റ്റി പോൾ മാത്യു അറക്കപ്പറന്പിൽ, പെരുന്നാൾ കമ്മിറ്റി കണ്‍വീനർ അജീഷ് ബേബി പെരുംന്പാറത്താഴത്ത്, സെക്രട്ടറി ബാബു പുതിയാമറ്റത്തിൽ, കമ്മിറ്റി അംഗങ്ങളായ ജോർജ് കുഴിവാഴക്കാല, മനോജ് കാക്കുടിയിൽ, ജിബി ഷെറി കുരുത്തോല തുടങ്ങിയവർ നേതൃതം നൽകി.