"മഹിളാ സാഹസ്’ ഏകദിന ക്യാന്പും അംഗത്വ കാന്പയിനും നടത്തി
1460749
Saturday, October 12, 2024 5:00 AM IST
കൽപ്പറ്റ: മഹിളാ കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി "മഹിളാ സാഹസ്’ഏകദിന ക്യാന്പും അംഗത്വ കാന്പയിനും നടത്തി. മണിയങ്കോട് ന്യൂ ഡ്രോപ് റിസോർട്ടിൽ ക്യാന്പ് ഉദ്ഘാടനം കെപിസിസി അംഗം പി.പി. ആലി നിർവഹിച്ചു.
മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. അംഗത്വ കാന്പയിൻ മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ആർ. ബിന്ദു ആദ്യ അംഗത്വം സ്വീകരിച്ചു. മുതിർന്ന മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി, ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ,
കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു. ഷാഫി പുൽപ്പാറ, അഡ്വ.എം. വേണുഗോപാൽ എന്നിവർ ക്ലാസെടുത്തു.