ലൂയിസ് മൗണ്ട് ആശുപത്രിയിൽ മാനസികാരോഗ്യ പ്രദർശനം തുടങ്ങി
1460472
Friday, October 11, 2024 5:20 AM IST
കൽപ്പറ്റ: ലോക മാനസികാരോഗ്യദിനാഘോഷത്തിന്റെ ഭാഗമായി ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയിൽ നെക്സ്റ്റ്-2024 എന്ന പേരിൽ മാനസികാരോഗ്യ പ്രദർശനം തുടങ്ങി. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ലൂയിസ് മൗണ്ട് ആശുപത്രി പ്രഥമ അഡ്മിനിസ്ട്രേറ്റർസിസ്റ്റർ ഗ്രേസിനെയും രണ്ടര പതിറ്റാണ്ടായി സേവനം ചെയ്യുന്ന ഡോ.മെഹബൂബ് റസാഖിനെയും ആദരിച്ചു.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ വിൻസെൻസാ, ഡോ.ധന്യ, ഡോ.ലിൻജോ, ബിജു എന്നിവർ പ്രസംഗിച്ചു. പ്രദർശനം 17ന് സമാപിക്കും.