കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മക്കൾക്ക് ഉന്നത പഠനത്തിന് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി സഹായധനം വിതരണം ചെയ്തു.
ഡിസിസി ഓഫീസിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം, പ്രദീപ് കറ്റോട്, രമേശൻ മാണിക്കൻ, കെ.ജി. വിലാസിനി, ചിന്നമ്മ ജോസ്, സിബിച്ചൻ കരിക്കേടം, സി.എ.ഗോപി എന്നിവർ പ്രസംഗിച്ചു.