പുൽപ്പള്ളി: പുഞ്ചിരിമട്ടം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെതിരേ തത്പര കക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണത്തിൽ പ്രതിഷേധിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും കൂട്ടായ്മയും നടത്തി.
എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.വി. ജയൻ അധ്യക്ഷത വഹിച്ചു. സജി തൈപ്പറന്പിൽ, രുക്മിണി സുബ്രഹമണ്യൻ, പി.ജെ. പൗലോസ്, ബിന്ദു പ്രകാശ്, ടി.കെ. ശിവൻ, ബൈജു നന്പിക്കൊല്ലി എന്നിവർ പ്രസംഗിച്ചു.