മീനങ്ങാടിയിൽ ഓർമപ്പെരുന്നാൾ തുടങ്ങി
1457508
Sunday, September 29, 2024 6:03 AM IST
മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ തുടങ്ങി.
വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ കൊടി ഉയർത്തി. ബാവായുടെ നാമത്തിൽ ചീരാംകുന്നിലുള്ള കുരിശുംതൊട്ടിയിൽ സന്ധ്യാപ്രാർഥന നടത്തി.
ഇന്നു രാവിലെ ഏഴിന് പ്രഭാതപ്രാർഥന. എട്ടിന് മീനങ്ങാടി സെന്റ് മേരീസ് സൂനോറാ പള്ളി വികാരി ഫാ. വർഗീസ് കക്കാട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഒൻപതിന് മധ്യസ്ഥ പ്രാർഥന. 9.30ന് കുരിശിങ്കലേക്ക് പ്രദക്ഷിണം.
12ന് കൊടിയിറക്കൽ. ശുശ്രൂഷകൾക്ക് വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, ഫാ. വർഗീസ് കക്കാട്ടിൽ, ഫാ. റെജി പോൾ ചവർപ്പനാൽ, ഫാ. സോജൻ വാണാക്കുടി എന്നിവർ നേതൃത്വം നൽകും.