സ്നേഹ സദസ് സംഘടിപ്പിച്ചു
1454089
Wednesday, September 18, 2024 5:35 AM IST
കാവുംമന്ദം: പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാവുംമന്ദം ഇഹിയ ഉൽ ഇസ്ലാം മഹല്ല് കമ്മിറ്റി സ്നേഹ സദസ് സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുസ്തഫ പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കെസിവൈഎം തരിയോട് മേഖലാ പ്രസിഡന്റ് അഭിനന്ദ് ജോർജ്,
കാവുംമന്ദം പരദേവതാ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.ടി. നളിനാക്ഷൻ, മഹല്ല് ഖാസി സുഹൈൽ അസ്ഹരി, ജാബിർ ഹൈതമി, കെ. ഇബ്രാഹിം ഹാജി, ടി.പി. നസീർ, ശിഹാബ് കളത്തിങ്കൽ, മുജീബ് പാറക്കണ്ടി, ബഷീർ പുള്ളാട്ട് എന്നിവർ പ്രസംഗിച്ചു.