ഊട്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും വ്യാപാരികളും പാതയോരങ്ങളിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. ഇതാണ് ഗതാഗതക്കുരുക്കിനു മുഖ്യകാരണം. പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടവും നഗരസഭയും അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.