പുൽപ്പള്ളി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തകർ ടൗണിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, മണി പാന്പനാൽ, റെജി പുള്ളിങ്കുന്നേൽ, സി.പി. കുര്യാക്കോസ്, ടോമി തേക്കുമല, കെ.എം. എൽദോസ്, സിജു പൗലോസ്, കെ.എം. മാത്യു, ടി.പി. ശശിധരൻ, പി.ജെ. ജോയ്, പി.വി. വർക്കി, കുര്യാച്ചൻ വട്ടക്കുന്നേൽ, ഷിജോ കൊട്ടുകാപ്പള്ളി, ലിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.