ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കണം: കെസിവൈഎം
1452989
Friday, September 13, 2024 4:48 AM IST
മാനന്തവാടി: ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ സർക്കാർ അടിയന്ത ഇടപെടൽ നടത്തണമെന്ന് കെസിവൈഎം രൂപത സമിതി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ പ്രയാസത്തിലാക്കിയെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. സന്റോ അന്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്എച്ച്, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറന്പിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ് തെക്കേമുറിയിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് തേക്കിനാലിൽ, ഡെലിസ് സൈമണ്‍ വയലുങ്കൽ, രൂപത കോ ഓർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രഷറർ ജോബിൻ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.