മുണ്ടക്കൈ, ചൂരല്‍മല ദുരന്തം; പരിസ്ഥിതി സമ്മേളനം 15ന്
1444552
Tuesday, August 13, 2024 5:20 AM IST
കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയനുഭാവ പൊതുഹിതം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് പരിസരത്ത് പരിസ്ഥിതി സമ്മേളനം ചേരും. പരിസ്ഥിതി വിദഗ്ധന്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വര്ഗീസ്വട്ടേക്കാട്ടില് അധ്യക്ഷത വഹിക്കും. പരിസ്ഥിതി, ശാസ്ത്ര, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ. സഹദേവന്, ജോയ് മാത്യു, സി.കെ. വിഷ്ണുദാസ്, ഇ.പി. അനില്‍, കുസുമം ജോസഫ്, ഡോ.അനില്‍കുമാര്‍, സുലോചന രാമകൃഷ്ണന്, അഡ്വ. വിനോദ് പയ്യട തുടങ്ങിയവര്‍ പങ്കെടുക്കും.
മാധ്യമപ്രവര്ത്തകന് എം.കെ. രാമദാസ് മോഡറേറ്ററാകും. ഗാഡ്ഗില്‍ കമ്മീഷന് ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുക, തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക, പുനരധിവാസം സുരക്ഷിത സ്ഥലത്ത് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.