ജില്ലയിൽ 23 ദുരിതാശ്വാസ ക്യാന്പുകൾ; 744 കുടുംബങ്ങളിലെ 2243 പേർ
1443665
Saturday, August 10, 2024 5:42 AM IST
കൽപ്പറ്റ: കാലവർഷക്കെടുതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാന്പുകൾ. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാന്പുകളിലുള്ളത്.
846 പുരുഷൻമാരും 860 സ്ത്രീകളും 537 കുട്ടികളും ഉൾപ്പെടെയാണിത്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 14 ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 642 കുടുംബങ്ങളിലെ 1855 ആളുകളാണ് ക്യാന്പുകളിലുള്ളത്. ഇവരിൽ 704 പുരുഷൻമാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.
അവശ്യ വസ്തുക്കള്‍ നല്കി
ഗൂഡല്ലൂര്‍: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കുന്നതിന് കോണ്‍ഗ്രസ് നീലഗിരി ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യവസ്തുക്കള്‍ കൈമാറി. ജില്ലാ പ്രസിഡന്റ് ആര്. ഗണേഷ് എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി കോശി ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.എ. അഷ്റഫ്,
ഗോപിനാഥന്, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞാപ്പി നെല്ലാക്കോട്ട, ജില്ലാ സെക്രട്ടറി ഉണ്ണിക്കമ്മു, ഗൂഡല്ലൂര്‍ താലൂക്ക് പ്രസിഡന്റ് കെ. ഹംസ, മുഹമ്മദ് സഫി, തുടങ്ങിയവർ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയാണ് സാധനങ്ങള്‍ കൈമാറിയത്.