ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​വ​യ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി.

പാ​ട്ട​വ​യ​ൽ, കൈ​വ​ട്ട, ബി​ദ​ർ​ക്കാ​ട്, പ​ന്ത​കാ​പ്പ്, കൊ​ട്ടാ​ട്, ക​രി​ന്പ​ൻ​മൂ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​ത്. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​റ​ങ്ങി വ്യാ​പ​ക നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന കാ​ട്ടു​കൊ​ന്പ​നെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.