19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ
1443361
Friday, August 9, 2024 5:35 AM IST
മാനന്തവാടി: എക്സൈസ് ഉദ്യോഗസ്ഥർ വെണ്മണിക്കു സമീപം നടത്തിയ പരിശോധനയിൽ 19 ലിറ്റർ നാടൻ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് കാബട്ടി വെണ്മണി പുളിമൂല പി.ആർ. ബിജുവിനെ(30) അറസ്റ്റുചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ബിജുവിന്റെ വീടിനു പിന്നിലെ ചായ്പ്പിൽ ചാരായവും വാഷും കണ്ടെത്തിയത്.
ചാരായം ലിറ്ററിന് 600 രൂപ നിരക്കിൽ വാളാട്, ഒരപ്പ്, തവിഞ്ഞാൽ പ്രദേശങ്ങളിലാണ് ബിജു വിൽപന നടത്തിയിരുന്നത്.
പ്രിവന്റിവ് ഓഫീസർമാരായ പി.ആർ. ജിനോഷ്, കെ. ജോണി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എ.സി. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജി. പ്രിൻസ്, പി.വി. വിപിൻകുമാർ, ഡ്രൈവർ പി. ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.