ചതുപ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ
1443067
Thursday, August 8, 2024 5:33 AM IST
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ വടവയലിൽ സ്വകാര്യ തോട്ടത്തിലെ ചതുപ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ് മതിക്കുന്ന കൊന്പനാണ് ചരിഞ്ഞത്. ഇന്നലെ രാവിലെയാണ് ആനയുടെ ജഡം കണ്ടെത്തിയത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാധാകൃഷ്ണൻ, വെറ്ററിനറി സർജൻ ഡോ. രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. ഒരു മാസത്തിനിടെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ജനവാസ മേഖലയിൽ ഒരു മാസത്തിനിടെ ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്.