ദുരന്തമേഖലകൾ പ്രധാനമന്ത്രി ഉടൻ സന്ദർശിക്കണം: വി.എം. സുധീരൻ
1442759
Wednesday, August 7, 2024 6:08 AM IST
കൽപ്പറ്റ: ഉരുൾദുരന്തമുണ്ടായ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സന്ദർശിച്ചു. പ്രധാനമന്ത്രി ഉടൻ വയനാട് സന്ദർശിക്കണമെന്നും മുണ്ടക്കൈ ഉരുൾപൊട്ടൽ ഉടൻ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇനിയെങ്കിലും വൈകിപ്പിക്കരുതെന്ന അഭ്യർഥനയാണ് പ്രധാനമന്ത്രിയോടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡി.പി. രാജശേഖരൻ, ബി. സുരേഷ്ബാബു, ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.