ശന്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം
1437247
Friday, July 19, 2024 5:04 AM IST
മാനന്തവാടി: 12-ാം ശന്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു, ക്ഷാമബത്ത കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന ആവശ്യവും ഉന്നിയിച്ചു.
ഗ്രീൻസ് റസിഡൻസിയിൽ സംസ്ഥാന സെക്രട്ടറി വി.എൽ. രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി എം.എ. ബൈജു റിപ്പോർട്ടും ട്രഷറർ സിനീഷ് ജോസഫ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു, ട്രഷറർ കെ.ടി. ഷാജി, ഹനീഫ ചിറക്കൽ, എൻ.ജെ. ഷിബു, കെ.എ. മുജീബ്, ഇ. എസ്. ബെന്നി, സജി ജോണ്, ജില്ലാ ഭാരവാഹികളായ സി.ജി. ഷിബു, എം.ജി. അനിൽകുമാർ, പി.ആർ. രതീഷ് കുമാർ, അഷ്റഫ് ഖാൻ, പി. ശിവൻ, പി.യു. ബേബി , സത്യഭാമ, പി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.