കുറിച്ചിപ്പറ്റ-പാക്കം റോഡിൽ കാട്ടാനശല്യം രൂക്ഷം
1437246
Friday, July 19, 2024 5:04 AM IST
പുൽപ്പള്ളി: മാനന്തവാടി റോഡിൽ കുറിച്ചിപ്പറ്റ, പാക്കം ഭാഗങ്ങളിൽ കാട്ടാനശല്യം വാഹനയാത്രക്കാർക്ക് ഭീഷണിയായി.
വാഹനങ്ങൾക്കുനേരേ ഒറ്റയാൻ ചീറിയടുക്കുന്നത് പതിവായി. ഇരുചക്രവാഹന യാത്രക്കാർക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം പാക്കം സ്വദേശികളായ രണ്ടുപേർക്കു നേരേ കാട്ടാന ചീറിയടുത്തിരുന്നു.
തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. ശല്യക്കാരനായ ഒറ്റയാനെ ഉൾവനത്തിലേക്ക് തുരത്താൻ വനം ഉദ്യോഗസ്ഥർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.