കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണം നടത്തി. മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും ആയിരുന്നു കെ. ദാമോദരൻ. ലൈബ്രറി കൗണ്‍സിൽ സംസ്ഥാന സമിതി അംഗം എ.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈത്തിരി താലൂക്ക് പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. വിശാലാക്ഷി, ഇ.കെ. ബിജുജൻ, കെ.രാജൻ, കെ. രാജപ്പൻ, പി.കെ. അച്യുതൻ, സി.എം. സുമേഷ്, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്ത് ലൈബ്രറി സമിതികളുടെ നേതൃത്വത്തിൽ ഷെഡ് സ്വരാജ് വായനശാലയിൽ നടത്തിയ കെ. ദാമോദരൻ അനുസ്മരണം ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എ. വിശ്വപ്പൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. സത്താർ, എം.കെ. ഗോവിന്ദൻകുട്ടി, എം.പി. മുരളീധരൻ, കെ.എം. എൽദോസ്, കെ.എസ്. മഹേശൻ, പി. വാസു, പി.ടി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.