സ​ന്പാ​ദ്യ​ശീ​ലം: "ക​രു​ത​ൽ-2024’ പ​ദ്ധ​തി തു​ട​ങ്ങി
Wednesday, July 3, 2024 5:29 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം ഹോ​ട്ട​ൽ ഗ്രീ​ൻ ഗേ​റ്റ് ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച "ക​രു​ത​ൽ-2024’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം അ​വ​ർ നി​ർ​വ​ഹി​ച്ചു.

ക​ന​റ ബാ​ങ്ക് എ​ജി​എം ല​താ കു​റു​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ടി.​എം. മു​ര​ളീ​ധ​ര​ൻ, ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ പി.​എം. രാ​മ​കൃ​ഷ്ണ​ൻ, റി​സ​ർ​വ് ബാ​ങ്ക് പ്ര​തി​നി​ധി ഇ.​കെ. ര​ഞ്ജി​ത്ത്, ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ങ്കു​ക​ളു​ടെ വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​തം 128 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് സാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ബാ​ങ്കു​ക​ൾ ജി​ല്ല​യി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 5,883 ഉം ​കൃ​ഷി അ​നു​ബ​ന്ധ വി​ഭാ​ഗ​ത്തി​ൽ 3,979 ഉം ​സൂ​ക്ഷ്മ-​ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്ക് 1,037 ഉം ​കോ​ടി രൂ​പ വാ​യ്പ ന​ൽ​കി.