സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന: 3,30,260 രൂ​പ പി​ഴ ഈ​ടാ​ക്കി
Friday, July 5, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 255 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 3,30,260 രൂ​പ പി​ഴ ചു​മ​ത്തി. ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ സ​മി​തി തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജി​പി​എ​സ് പ്ര​വ​ർ​ത്തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ, സ്പീ​ഡ് ഗ​വ​ർ​ണ​ർ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത ലൈ​റ്റു​ക​ൾ, രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.