ജൈ​വ​വ​ളം ഉ​ത്പാ​ദി​പ്പി​ച്ച് കാ​ർ​ഷി​ക ക​ർ​മ​സേ​ന
Monday, June 24, 2024 6:16 AM IST
മീ​ന​ങ്ങാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം ഉ​ത്പാ​ദി​പ്പി​ച്ച് കാ​ർ​ഷി​ക ക​ർ​മ​സേ​ന. ഒ​ഴി​ഞ്ഞു​കി​ട​ന്ന കോ​ഴി​ഫാം വാ​ട​ക​യ്ക്കെ​ടു​ത്ത് 45 ദി​വ​സം കൊ​ണ്ടാ​ണ് വ​ളം ത​യാ​റാ​ക്കി​യ​ത്.

90കി​ലോ ചാ​ണ​ക​ത്തി​ന് 10 കി​ലോ വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ഒ​രു കി​ലോ ട്രൈ​ക്കോ​ഡെ​ർ​മ എ​ന്ന അ​നു​പാ​ത​ത്തി​ൽ 10 ട​ണ്‍ ജൈ​വ​വ​ള​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ത്പാ​ദി​ച്ച​ത്. കി​ലോ​ഗ്രാ​മി​നു 7.50 രൂ​പ​യ്ക്കാ​ണ് വ​ളം ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​ത്.

മൂ​ന്നു ല​ക്ഷം രൂ​പ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വി​ത​ര​ണം ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ നി​ർ​വ​ഹി​ച്ചു. നാ​സ​ർ പാ​ല​യ്ക്ക​മൂ​ല, ശാ​ന്തി സു​നി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി സി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.