മഴക്കാല രോഗങ്ങൾ: ബോധവത്കരണവുമായി എംഎംഎ
1431009
Sunday, June 23, 2024 5:58 AM IST
സുൽത്താൻ ബത്തേരി: മഴക്കാല രോഗങ്ങളിൽ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ മാജിക്കുമായി മലയാളി മജീഷ്യൻസ് അസോസിയേഷൻ. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലും പട്ടികവർഗ ഉൗരുകളിലും എംഎംഎ പ്രതിനിധികൾ നേരിട്ടെത്തിയാണ് മാജിക്ക് അവതരിപ്പിക്കുക.
ജില്ലാതല ഉദ്ഘാടനം കുപ്പാടി ഗവ.ഹൈസ്കൂളിൽ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് നിർവഹിച്ചു. എംഎംഎ സംസ്ഥാന പ്രസിഡന്റ് ശശി താഴത്തുവയൽ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. റഷീദ്, പ്രധാനാധ്യാപിക റീത്തമ്മ ജോർജ്, എൻ.കെ. ശശി, പിടിഎ പ്രസിഡന്റ് പി.എ. ലത്തീഫ്, എ.എഫ്. സജിനി എന്നിവർ പ്രസംഗിച്ചു. ശശി താഴത്തുവയൽ, ജയൻ കുപ്പാടി, എൻ.കെ. ശശി എന്നിവർ മാജിക് അവതരിപ്പിച്ചു.