ബം​ഗ​ളൂ​രു ജ​ഗ​ദീ​ഷ് ഷേ​ത് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നെ​ത്തി
Thursday, June 27, 2024 5:39 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു ജ​ഗ​ദീ​ഷ് ഷേ​ത് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ 26 എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ എ​ത്തി.

സു​സ്ഥി​ര വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കാ​ർ​ഷി​ക, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ൽ, ക​മ്മ്യൂ​ണി​റ്റി റേ​ഡി​യോ പ്രോ​ഗ്രാം, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​സ്ക​ര​ണം, മൂ​ല്യ വ​ർ​ധ​ന​വ്, വി​പ​ണ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ 10 ദി​വ​സം ജി​ല്ല​യി​ലു​ണ്ടാ​കും. റേ​ഡി​യോ മാ​റ്റൊ​ലി, ബോ​യ്സ് ടൗ​ണ്‍ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ബ​യോ​വി​ൻ അ​ഗ്രോ റി​സ​ർ​ച്ച്, പു​ലി​ക്കാ​ട് നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​ദേ​ശം, എ​ട​ത്ത​ന ത​റ​വാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തും. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്.