ആർടി ഓഫീസിൽ ജീവനക്കാരുടെ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണം: ആം ആദ്മി പാർട്ടി
1429665
Sunday, June 16, 2024 6:16 AM IST
കൽപ്പറ്റ: ആർടി ഓഫീസിൽ ജീവനക്കാരുടെ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിവരാവകാശ അപ്പീൽ അപേക്ഷ നൽകാൻ ആർടി ഓഫീസിലെത്തിയ പൊതുപ്രവർത്തകൻ ദേവദാസ് പുന്നത്തിനോട് ഓഫീസ് ജീവനക്കാരൻ മോശമായി പെരുമാറി.
ആർടിഒയെ നേരിൽക്കണ്ട് പരാതി പറഞ്ഞതിനുശേഷ0മാണ് അദ്ദേഹം കൊടുത്ത അപേക്ഷ സ്വീകരിച്ചതും ശരിപ്പകർപ്പ് കിട്ടിയതായി രേഖപ്പെടുത്തി തിരികെ കൊടുത്തതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡോ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾസണ്‍ അന്പലവയൽ, മണ്ഡലം പ്രസിഡന്റ് റഫീഖ് കന്പളക്കാട്, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.